Skip to content
@Geethu440@Geethu440

ഇത് കണ്ടപ്പോ എനിക്ക് ഓർമ വന്നത് എന്താന്ന് അറിയോ 😄😄😄ഒരു മിനിറ്റ് ചിരിച്ചിട്ട് പറയാം.😂. 10 ആം ക്ലാസ്സിൽ പഠിക്കുമ്പോ ഞാൻ രാവിലെ 6.10 ന്റെ ബസ് നു ട്യൂറ്റോറിയിൽ പോകും. ബസ് ജംഗ്ഷനിൽ നിന്നു എന്റെ വീട് വഴി ആണ് പോകുന്നത്. ഒരു ദിവസം അമ്മ ചായ ഇടാൻ ലേറ്റ് ആയി. ഞാൻ പറഞ്ഞു സാരമില്ല ബസ് കിട്ടില്ല ഞാൻ പോകുവാ ന്നു പറഞ്ഞു ഇറങ്ങി. ബസ് ൽ കയറി വണ്ടി എടുത്തു. അമ്മ വീട്ടു വാതുക്കൽ നിന്ന് കൈ കാണിച്ചു ബസ് നിർത്തി. കണ്ടക്ടറോട് പറഞ്ഞു അവൾ ചായ കുടിച്ചില്ല. തലവേദന എടുക്കും എന്ന്. ഞങ്ങൾക്ക് അറിയാവുന്ന ചേട്ടൻ ആരുന്ന കൊണ്ട് എനിക്ക് ചായ തന്നു. കുടിച്ചിട്ട് ആണ് വണ്ടി എടുത്തത്. ഇതിലും ഗതി കെട്ടവൾ വേറെ ഉണ്ടോ 😁😁. പിന്നീട് ബസ് കിട്ടിയില്ലെങ്കിലും വേണ്ടില്ല. ഞാൻ അമ്മയെ തൃപ്തി പെടുത്തിയിട്ടേ വീട്ടിൽ നിന്നും ഇറങ്ങു. വയസ്സ് 36 ആയി പക്ഷെ അമ്മക് ഒരു മാറ്റവും ഇല്ല ❤

2.5Klikes74repliesAug 10, 2025
On channel
#78
Overall
#50,419
Video views
8.4M